malaika-father

TOPICS COVERED

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. സംഭവമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. ജീവനൊടുക്കിയതിന്‍റെ കാരണം വ്യക്തമല്ല. 

സംഭവം  നടക്കുന്ന സമയത്ത് നടി മലൈക പൂനെയിലായിരുന്നു. വിവരം അറിഞ്ഞയുടന്‍ മുംബൈയിലെ വിട്ടിലെത്തി. ബോളിവുഡ് താരങ്ങളും ബന്ധുക്കളും മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമുള്‍പ്പെടെ വീട്ടിലെത്തി അനുശോചനമറിയിച്ചു. പഞ്ചാബ് സ്വദേശിയായ അനില്‍ അറോറ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. മലൈകയ്ക്ക് 11 വയസുള്ളപ്പോള്‍ വേര്‍പിരിഞ്ഞതാണ് അച്ഛനും അമ്മയും. 

മോഡലായും നര്‍ത്തകിയായും വിഡിയോ ജോക്കിയായും അറിയപ്പെട്ട മലൈക ബോളിവുഡിലും തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. കാന്തെ , ഇഎംഐ, എന്നീ സിനിമകളിലും  സൂപ്പര്‍ഹിറ്റ് ഗാനങ്ങളായ ഛയ്യഛയ്യ, മാഹി വേ എന്നീ ഗാനങ്ങളിലും പ്രത്യക്ഷപ്പെട്ട താരമാണ് മലൈക. 

Malaika Arora’s father jumps to death from terrace of a building:

Malaika Arora’s father jumps to death from terrace of a building, incident happened in Mumbai Bandra. Police are yet to determine the exact reason behind of the suicide