
രാജ്യത്ത് ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നെത്തിയ യുവാവിന്‍റെ പരിശോധാഫലം നെഗറ്റീവാണ്. ജാഗ്രതാ നടപടികളെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം. മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.