ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബിജെപി വിഷം പോലെയാണെന്നും ആരും അതിന്‍റെ രുചി അറിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഖര്‍ഗെ. ഈ വിഷത്തെ പൂര്‍ണമായും തുടച്ചുനീക്കുകയാണ് വേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് പോലെ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പെന്നും മഹാവികാസ് അഘാഡി ഇത്തവണ അധികാരത്തിലേറുമെന്നും ഖര്‍ഗെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുംബൈയില്‍ രാജീവ്ഗാന്ധിയുടെ ജന്‍മദിനമായ സദ്ഭാവന ദിവസിന്‍റെ ഭാഗമായ പരിപാടിയിലാണ് പരാമര്‍ശം

ENGLISH SUMMARY:

BJP a poison, needs to be removed: Kharge