organ-nia

ഇറാന്‍ കേന്ദ്രീകരിച്ച് അവയവകച്ചവടം നടന്നത് മെഡിക്കല്‍ ടൂറിസത്തിന്‍റെ മറവിലെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. വന്‍തുക വാഗ്ദാനം ചെയ്താണ് 

യുവാക്കളെ റാക്കറ്റ് ഇരകളാക്കിയതെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയും ഏജന്‍റുമാര്‍ മുഖേനയുമാണ് ഇരകളെ കണ്ടെത്തുന്നത്. അവയവമാറ്റത്തിനായി അവസരം കാത്തിരുന്ന ഇന്ത്യക്കാരായ രോഗികളെയും മാഫിയ വലവീശിപിടിച്ചതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇറാനില്‍ അവയവകച്ചവടം നിയമപരമെന്ന് ധരിപ്പിച്ച് അന്‍പത് ലക്ഷംവരെയാണ് റാക്കറ്റിലെ കണ്ണികള്‍ തട്ടിയെടുത്തത്. റാക്കറ്റിലെ കണ്ണികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജരേഖകളും സീലുകളും ചമച്ചതായും കണ്ടെത്തിയതായി എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Organ trade centered on Iran; Medical tourism in disguise: NIA