congress

TOPICS COVERED

ഹിൻഡൻബർഗിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. ആഗസ്റ്റ് 22 ന് ED ഓഫീസുകൾ ഖരാവോ ചെയ്യും. ആഴത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണിത് രാഹുൽ ഗാന്ധി പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലെങ്കിൽ സർക്കാർ എന്തിനാണ് ഭയക്കുന്നത് എന്നും ജെപിസി അന്വേഷണം വേണമെന്നുo കെ സി വേണുഗോപാൽ പറഞ്ഞു. 

 

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നിൽ  ഗൂഢാലോചന എന്ന തരത്തിലേക്ക് ബി ജെ പി പ്രചാരണം നീക്കുന്ന സാഹചര്യത്തിലാണ് മല്ലികാർജുൻ ഖർഗയുടെ അധ്യക്ഷതയിൽ കോൺഗ്രസ് നേതൃയോഗം ചേർന്നത്. ആരോപണങ്ങൾ നേരിട്ട് കേന്ദ്രസർക്കാരിലേക്ക് എത്തുന്നതിനാലും സെബി ചെയർപേഴ്സൺ തന്നെ കുറ്റം ചെയ്തിരിക്കുന്നതിനാലും ശക്തമായ നിലപാട് സ്വീകരിക്കണമെന്നായിരുന്നു ജനറൽ സെക്രട്ടറിമാരുടെയും പിസിസികളുടെയും  അഭിപ്രായം. ആദ്യഘട്ടം എന്ന നിലയിൽ ഇരുപത്തി രണ്ടിന് രാജവ്യാപകമായി സംസ്ഥാനതലത്തിൽ ED ഓഫീസുകൾ ഖരാവോ ചെയ്യും.ആഴത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണിതെന്ന്   രാഹുൽഗാന്ധി പ്രതികരിച്ചു

.സംവരണ വിധിയിൽ മേൽതട്ട് പരിധിയെ എതിർക്കുന്ന AICC ബാക്കി വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി PCC കളുമായി ചർച്ച നടത്തി റിപ്പോർട്ട് തയ്യാറാക്കും. ജാതി സെൻസസ് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികളും  സംഘടിപ്പിക്കും. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Congress for nationwide protest at Hindenburg: