TOPICS COVERED

അനന്ദ് അംബാനി– രാധികാ മെര്‍ച്ചന്‍റ് വിവാഹംകഴിഞ്ഞ് ദിവസങ്ങളായി. അതേകുറിച്ചുള്ള സമൂഹമാധ്യമ ചര്‍ച്ചകളും കഴിഞ്ഞു. പക്ഷേ ലോക്സഭയില്‍ ഇന്ന് ഈ കല്യാണം വീണ്ടും ചര്‍ച്ചയായി. അത് വാക്പോരിലേക്കും നീങ്ങി.

ധനാഭ്യാര്‍ഥന ചര്‍ച്ചയില്‍ മറുപടിപറയുമ്പോള്‍ ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് അംബാനിക്കല്യാണം സഭയിലെത്തിച്ചത്.   മോദിക്ക് അദാനി, അംബാനി  ബന്ധമെന്ന ആരോപണത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധി അനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുത്തെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റു. നിഷികാന്ത് ദുബെ സഭയില്‍ തുടര്‍ച്ചയായി കള്ളംപറയുകയാണെന്നും ഇതിന് സ്പീക്കര്‍ അനുവദിക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍

സഭയിലില്ലാത്തവരെ കുറിച്ച് പറയരുതെന്ന് എന്‍.സി.പി. എം.പി. സുപ്രിയ സുലെയും. തെറ്റായ പരാമര്‍ശങ്ങള്‍ രേഖകളില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിപക്ഷം ശാന്തരായത്. 

ENGLISH SUMMARY:

Argument on Ambani wedding in Loksabha