beach-missing

പ്രതീകാത്മക ചിത്രം.

മണ്ണിടിച്ചില്‍ നടന്ന കര്‍ണാടകയിലെ ഷിരൂരിനടുത്ത് നിന്നും പുരുഷ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂര്‍–ഹോന്നവാര കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.  ജീര്‍ണിച്ച നിലയിലെന്നും റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് നിന്നും 25 കിലോമീറ്ററോളം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.


 

ENGLISH SUMMARY:

A Body has been found from shirur,