udayanidhi-stalin-breakfast-with-student

വിദ്യാലയത്തില്‍ കുട്ടികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. ട്രിച്ചിയിലെ അല്ലൂര്‍ ഭാരതി ഗവണ്‍മെന്റ് എയ്ഡഡ് പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഉദയനിധി ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിന്റെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. ഭക്ഷണത്തെ കുറിച്ച് കുട്ടികളുടെ അഭിപ്രായവും മന്ത്രി തേടി.

കുട്ടികള്‍ക്ക് അവശ്യസൗകര്യങ്ങള്‍ ഉണ്ടെന്നും ഉറപ്പുവരുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍–എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ 2.23 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.