ഡൽഹിയിൽ കനത്തമഴ തുടരുന്നു. ഇന്നും റെഡ് അലര്‍ട്ട് . വെള്ളപ്പൊക്കത്തിനിടയില്‍ ഓടയില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു.മയൂർ വിഹാർ ഫേസ് ത്രീയിലെ ഖോഡ കോളനിയിലാണ് 22 വയസ്സുള്ള സ്ത്രീയും രണ്ടര വയസ്സുള്ള കുഞ്ഞും മരിച്ചത്.
വടക്കൻ ഡൽഹിയിലെ സബ്ജി മണ്ഡിയിൽ വീട് തകർന്നും വസന്ത് കുഞ്ചിൽ മതിലിടിഞ്ഞും രണ്ടുപേർക്ക് പരുക്കേറ്റു.
വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. മണ്ടി ഹൗസ്, നിഗം ബോധ് ഘട്ട്, റാം ബാഗ് , കുത്തബ് മിനാർ മെട്രോ സ്റ്റേഷന് മുൻ വശം , പ്രസ്ക്ലബ് തുടങ്ങിയ റോഡുകൾ വെള്ളത്തിനടിയിലായി.
ഗതാഗതക്കുരുക്കും രൂക്ഷമാണ്. വിമാന സര്‍വീസുകളെയും മഴ ബാധിച്ചു. ഹിമാചല്‍ പ്രദേശില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുളുവില്‍ പാര്‍വതി നദി കരകവിഞ്ഞു. നദിയുടെ തീരങ്ങളിലുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്.