കനത്തമഴയില്‍ ഡല്‍ഹിയില്‍ രണ്ട് പേര്‍ മരിച്ചു. ഘോഡയില്‍ വെള്ളക്കെട്ടില്‍ വീണ് യുവതിയും മൂന്ന് വയസുള്ള മകനുമാണ് മരിച്ചത്. റോഡുകളിലാകെ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ കഴിവതും വീടിനുള്ളിലും സുരക്ഷിതസ്ഥലങ്ങളിലും കഴിയണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റെക്കോര്‍ഡ് മഴ പെയ്യുന്ന ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയില്‍ റോഡില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഡല്‍ഹി–നോയിഡ എക്സ്പ്രസ്വേയില് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.. മെഹ്റോളി–ഛത്തര്‍പുര്‍ റോഡിലും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഡല്‍ഹിയിലെ സബ്ജി മണ്ഡിയില്‍ വീട് തകര്‍ന്ന് വീണും വസന്ത്കുഞ്ജില്‍ മതിലിടിഞ്ഞും ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നോയിഡയിലെ അടിപ്പാതകള്‍ പലതും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലേക്കുള്ള 10 വിമാനങ്ങള്‍ ജയ്പുരിലേക്കും ലക്നൗവിലേക്കും വഴിതിരിച്ചുവിട്ടു. വരുംദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമായി തുടര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.