അത്യന്തം ഗൗരവകരമായ ആരോപണമാണ് പോലീസിനും സർക്കാരിനും എതിരെ റാവു ഐഎഎസ് കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. മൂന്നു വിദ്യാർത്ഥികളുടെ മരണമാണ് പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ശാംഭവി എന്നൊരു സഹപാഠിയുടെ മൃതദേഹം ആരെയും അറിയിക്കാതെ പോലീസ് ബന്ധുക്കൾക്ക് കൈമാറി എന്നും അവിനാശ് എന്നു പേരുള്ള സഹപാഠിയെ കണ്ടെത്താൻ ഉണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു
രക്ഷാപ്രവർത്തന സമയത്ത് തന്നെ ആരോപണം ഉന്നയിച്ചതാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഒന്നിലധികം മൃതദേഹങ്ങൾ ഒരു ബാഗിൽ ആക്കി എന്നും വിദ്യാർഥികൾ പറയുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിനും സർക്കാരിനും പരാതി നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. മരിച്ച വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അന്വേഷണത്തോട് സഹകരിക്കുമെന്നുമുള്ള റാവുസ് ഇൻസ്റ്റി റ്റ്യൂട്ടിൻ്റെ പ്രസ്താവനയിലും വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയാണ്. റാവുസ് മാപ്പ് പറയുകയും ധനസഹായം പ്രഖ്യാപിക്കുകയും വേണമെന്നാണ് ആവശ്യം. കേസിൽ ഉടമയ്ക്കും കോഡിനേറ്റർക്കും പുറമേ 5 പേർ കൂടി അറസ്റ്റിൽ ആയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.