ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വിദ്യാര്‍ഥികള്‍ മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം. അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എ.എ.പി. സര്‍ക്കാരിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തി. കോച്ചിങ് സെന്റര്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപകടം നടന്നതിനു പിന്നാലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ റാവൂസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും കോച്ചിങ് സെന്റര്‍ അധികൃതര്‍ക്കും എതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. 80 ശതമാനം കോച്ചിങ് സെന്ററുകളിലും ബേസ്മെന്റിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത് എന്നും വിദ്യാര്‍ഥികള്‍,രാവിലെ അപകട സ്ഥലത്തെത്തിയ എ.എ.പി. എം.പി സ്വാതി മലിവാളും പ്രതിഷേധച്ചൂടറിഞ്ഞു. പ്രതിഷേധം കനത്തതോടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ അടക്കം വിന്യസിച്ചു. അതേസമയം അപകടത്തിന് പിന്നാലെ എ.എ.പി. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. സുരക്ഷിതമല്ലാത്ത നിർമാണത്തിൻ്റെയും മോശം നഗരാസൂത്രണത്തിൻ്റെയും ഫലമാണ് അപകടമെന്ന് രാഹുല്‍ ഗാന്ധി. അപകടമല്ല, കൊലപാതകമാണ് നടന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയും പറഞ്ഞു.