ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ പാരഡി സ്കിറ്റിനെതിരെ വിമര്‍ശനവുമായി ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയില്‍ അവതരിപ്പിച്ച സ്കിറ്റിനെതിരെയാണ് കങ്കണ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തുന്നത്.
കിടപ്പുമുറിയില്‍ ഒതുങ്ങേണ്ടത് സ്റ്റേജില്‍ കാണിച്ചതായാണ് കങ്കണയുടെ വാക്കുകള്‍. ഞാന്‍ സ്വവര്‍ഗരതിക്ക് എതിരല്ല. ഇത് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഒളിംപിക്സ് എതെങ്കിലും സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ടതാണോ? എന്തുകൊണ്ടാണ് ലൈംഗികതയെ കിടപ്പുമുറിയില്‍ മാത്രം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കാത്തത് എന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ക്രിസ്തുവിന്റെ അന്ത്യ അത്താഴം പെയിന്റിങ്ങിന് സമാനമായിട്ടായിരുന്നു ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ കലാകാരന്മാരുടെ പ്രകടനങ്ങള്‍. യേശുക്രിസ്തുവും 12 ശിഷ്യന്മാരും ഇരിക്കുന്നത് പോലെയായിരുന്നു ഇത്. നടുക്ക് ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. ഈ പ്രകടനത്തിന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.