train-central-railway

TOPICS COVERED

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറി സാഹസിക വീഡിയോകളുമായി വൈറലായ യുവാവിന് കയ്യും കാലും നഷ്ടമായി. മുംബൈ വാഡാല സ്വദേശിയായ ഫര്‍ഹത്ത് ഷെയ്ഖിനാണ് വിഡിയോ എടുക്കാനുള്ള ശ്രമത്തിന് ഇടയില്‍ കൈകാലുകള്‍ നഷ്ടമായത്. ട്രെയിനില്‍ ചാടിക്കയറുന്ന വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കേസ് എടുത്ത് അന്വേഷിച്ച് ആര്‍പിഎഫ് സംഘം എത്തിയപ്പോഴാണ് യുവാവിന്റെ ജീവിതം ആകെ മാറിയത് അറിയുന്നത്. 

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നുള്ള സാഹസിക വിഡിയോ ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് ഫര്‍ഹത്ത് അസം ഷെയ്ഖ് പങ്കുവെച്ചത്. വിഡിയോ വൈറലായതിന് പിന്നാലെ ആര്‍പിഎഫ് സംഘം യുവാവിനായി അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ക്ക് ശേഷം വൈറല്‍ വിഡിയോയിലെ യുവാവിനെ കണ്ടെത്തി. വീട്ടിലെത്തിയപ്പോഴാണ് ഒരു കയ്യും ഒരു കാലും നഷ്ടപ്പെട്ട നിലയില്‍ യുവാവിനെ കാണുന്നത്.

വൈറലായ വിഡിയോയ്ക്ക് ശേഷം മറ്റൊരു വിഡിയോ സമാനമായ രീതിയില്‍ എടുക്കാനും യുവാവ് ശ്രമിച്ചിരുന്നു. മറ്റൊരു സ്റ്റേഷനില്‍ നിന്ന് ഇത്തരത്തില്‍ വിഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടത്തില്‍പ്പെട്ട് കയ്യും കാലും നഷ്ടമാവുന്നത്. യുവാവിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് സിആര്‍പിഎഫ് കേസ് എടുത്തില്ല. യുവാവിന്റെ പക്കല്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തിയ വിഡിയോ സെന്‍ട്രല്‍ റെയില്‍വേ പങ്കുവെച്ചു.