k-surendran

വിദേശ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പാക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥയെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി വിവാദത്തില്‍. വിദേശ രാജ്യങ്ങളുമായുള്ള കേരളത്തിന്‍റെ സഹകരണത്തിന്  മേല്‍നോട്ടം വഹിക്കനുള്ള ചുമതലയാണ് ഡോ.കെ.വാസുകിക്ക് നല്‍കിക്കൊണ്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭരണഘടനാവിരുദ്ധവും അപകടകരവുമായ തീരുമാനമാണ് പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടെതെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന  പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍രംഗത്തെത്തി. 

കേരളത്തെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കാനാണോ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യമാണ് കെ.സുരേന്ദ്രന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്തയായ ഡോ.കെ.വാസുകിക്ക് വിദേശനാടുകളുമായുള്ള സഹകരണത്തിന്‍റ ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരെയാണ് ബിജെപി സംസ്ഥാനപ്രസിഡന്‍റിന്‍റെ വിമര്‍ശനം. വിദേശ രാജ്യങ്ങളുമായുള്ള സഹകരണം കേന്ദ്രസര്‍ക്കാരിന്‍റെ മാത്രം നിയന്ത്രണത്തിലുള്ളതാണെന്ന് ഭരണഘടന പറയുന്നു. വിദേശകാര്യത്തിന് സെക്രട്ടറിയെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നാണ് കെ.സുരേന്ദ്രന്‍റ അഭിപ്രായം . സംസ്ഥാനസര്‍ക്കാര്‍ 15ാം തീയതി പുറത്തിറക്കിയ ഉത്തരവില്‍ ഡോ.കെ. വാസുകിക്ക് പുറം നാടുകളുമായുള്ള സഹകരണം ഏകോപിപ്പിക്കാനുള്ള ചുമതല നല്‍കുന്നു എന്നാണ് പറഞ്ഞിരിക്കുന്ന്. ഇപ്പോള്‍ലേബര്‍സെക്രട്ടറിയായി കൂടി പ്രവര്‍ത്തിക്കുന്ന ഡോ.വാസുകി,, പുറംനാടുകളുമായുള്ള സഹകരണം സംബന്ധിച്ച് പൊതുഭരണ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.  ഡല്‍ഹി കേരള ഹൗസ് റസിഡന്‍റ് കമ്മിഷണറും അവരെ സഹായിക്കും. നിയമപരമായും പ്രയോഗികമായും നിലനില്‍ക്കുന്നതല്ല ഡോ.വാസുകിക്ക് നല്‍കിയിരിക്കുന്ന പുതിയ നിയമനം എന്നാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. 

Controversy over Kerala Govt appoints Vasuki as foreign secretary in state: