pooja-comeback

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐഎഎസ് നേടിയെന്ന ആരോപണത്തിൽ പൂജ ഖേദ്കര്‍ക്കെതിരെ കടുത്ത നടപടിക്ക് യു.പി.എസ്.സി. ഐ.എ.എസ്. റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി.എസ്.സി. നോട്ടിസ് അയച്ചു. പരീക്ഷയ്ക്കായുള്ള അപേക്ഷയില്‍ത്തന്നെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പൂജയ്ക്കെതിരെ കേസെടുക്കാനും പൊലീസിന് യുപിഎസ്‌‌സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

സിവിൽ സർവീസ് പരീക്ഷയിൽ മുൻഗണന കിട്ടാൻ ഒബിസി നോൺ - ക്രീമിലെയർ സർട്ടിഫിക്കറ്റും അംഗപരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റും വഴിവിട്ട രീതിയിൽ നേടിയെടുത്തുന്നാണ് പൂജ ഖേദ്കർ എന്ന ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥ നേരിടുന്ന ആരോപണം.

ഇവരുടെ കുടുംബത്തിന്‍റെ കോടിക്കണക്കിന് വരുന്ന സ്വത്തുവിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. 40% വൈകല്യം തെളിയിക്കാനായെങ്കിൽ മാത്രമേ സിവിൽ സർവീസിൽ മുൻഗണന ലഭിക്കൂ. എന്നാൽ ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലും ഇവർക്ക് സാക്ഷ്യപത്രം നൽകിയ ഡോക്ടർമാരുടെ വെളിപ്പെടുത്തലിലും പൊരുത്തക്കേടുകളുണ്ട്.‍

ഡൽഹി എയിംസിൽ ഇക്കാര്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും പൂജ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയവും യുപിഎസ്‌സിയുടെ നിർദ്ദേശപ്രകാരം മഹാരാഷ്ട്ര സർക്കാരും അന്വേഷണം നടത്തുന്നത്.

ENGLISH SUMMARY:

UPSC will take strict action against Pooja Khedkar following allegations of obtaining the IAS position with a fake certificate.