- 1

ജമ്മുവിലെ ദോഡയിൽ ഭീകരരെ തിരയുന്ന സൈനികർക്കുനേരെ വീണ്ടും വെടിവയ്പ്പ്. രണ്ട് കരസേനാംഗങ്ങൾക്ക് നിസ്സാര പരുക്കേറ്റു. ഭീകരർക്ക് സഹായം ചെയ്ത നാല് പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. രജൗറിയിൽ നിയന്ത്രണരേഖയിലും വെടിവയ്പ്പുണ്ടായി. 

കസ്തിഗഡ് മേഖലയിൽ പുലർച്ചെ രണ്ടുമണിക്കാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ഒരു സർക്കാർ സ്കൂളിൽ സ്ഥാപിച്ച സൈന്യത്തിൻറെ താൽക്കാലിക ക്യാപിലേക്കാണ് ഭീകരർ വെടിയുതിർത്തത്. സൈന്യം ശക്തമായി തിരച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങി. ദേസ വനമേഖലയിൽ ഭീകരരെ തിരഞ്ഞുള്ള സുരക്ഷാസേനയുടെ തിരച്ചിൽ നാലാം ദിനത്തിലെത്തി നിൽക്കുകയാണ്. തിങ്കളാഴ്ച ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യുവരിച്ചിരുന്നു. ദോഡയിൽ ഭീകരരെ സഹായിച്ച നാല് പ്രദേശവാസികളെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഭീകരർക്ക് സഹായം ചെയ്യുന്നവരാണിവരെന്നാണ് സൂചന. അതിനിടെ, രജൗറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റശ്രമമെന്ന സംശയത്തെ തുടർന്ന് സൈന്യം വെടിയുതിർത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 

ENGLISH SUMMARY:

Firing against soldiers in Jammu; Army personnel injured