modi-russia

TOPICS COVERED

ഭീകരവാദത്തെ ശക്തമായി അപലപിച്ചും റഷ്യ–യുക്രെയ്‍ന്‍ സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യ–ഓസ്ട്രിയ സംയുക്ത പ്രസ്താവന. വ്യാപാര ബന്ധം വര്‍ധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമ്മറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഓസ്ട്രിയയിലെ വ്യവസായികളുമായും മോദി സംവദിച്ചു.

 

ഓസ്ട്രിയന്‍ ചാന്‍സലറുമായുള്ള ചര്‍ച്ചയില്‍ മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തെ ഒരുനിലയ്ക്കും ന്യായീകരിക്കാനാവില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും പക്ഷം. റഷ്യ– യുക്രെയ്ന്‍ വിഷയത്തില്‍ യുദ്ധത്തിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാവില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു. നിരപരാധികളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ല. ചര്‍ച്ചയും നയതന്ത്രവുമാണ് പ്രശ്നപരിഹാരത്തിന് മാര്‍ഗം. അതിനാവശ്യമായ എല്ലാ സഹകരണവും ഇന്ത്യയും ഓസ്ട്രിയയും നല്‍കുമെന്നും ചാന്‍സലര്‍ കാള്‍ നെഹാമ്റുമൊത്ത് നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. 

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ യൂറോപ്പിനുള്ള ആശങ്ക ഇന്ത്യയെ അറിയിച്ചുവെന്നും  യു.എന്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സ്ഥിരം പ്രശ്നപരിഹാരമാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും ഓസ്ട്രിയന്‍ ചാന്‍സലറും പറഞ്ഞു.  മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ചര്‍ച്ചചെയ്തു,. ഇന്ത്യ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിശ്വസനീയ സുഹൃത്താണ്. അതുകൊണ്ടുതന്നെ  സമാധാ ന ശ്രമങ്ങളില്‍ ഇന്ത്യയും പ്രാധാന്യം വലുതാണ്.  അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, വാട്ടര്‍ വേസ്റ്റ് മാനേജ്മെന്‍റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണംത്തിന് ധാരണയായെന്നും സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ പറഞ്ഞു. 

India Austria joint statement called for resolving the russia ukraine conflict through dialogue: