TOPICS COVERED

ഹാത്രസ് ദുരന്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. സംഘാടകരായ രാംപ്രകാശ് ഷാക്യ, സഞ്ജു യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ മുഖ്യസംഘാടകന്‍ ദേവ് പ്രകാശ് മധുകറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ അപകട സ്ഥലം സന്ദർശിച്ചു. നിരപരാധിയാണെന്ന് ആൾ ദൈവം ഭോലെ ബാബ വാർത്ത ഏജൻസിയോട് പ്രതികരിച്ചു.

ഹാത്രസ് ദുരന്തമുണ്ടായി അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും സത്സംഗ് നടത്തിയ ഭോലെ ബാലക്കെതിരെ നടപടിയില്ല. യുപി പൊലീസ് പ്രത്യേക സംഘം സംഘാടകരായ രാംപ്രകാശ് ഷാക്യ, സഞ്ജു യാദവ് എന്നിവരെ പിടികൂടിയതോടെ ആകെ ആറസ്റ്റിലായവര്‍ 9ആയി.  ഇന്നലെ അറസ്റ്റിലായ ദേവ് പ്രകാശ് മധുകർ ഭോലെ ബാബയുടെ അഭിഭാഷകന്‍ പറയുന്നത് പോലെ കീഴടങ്ങിയതല്ലെന്നും ഡല്‍ഹി നജഫ്ഗഡിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയതാണെന്നും യുപി പൊലീസ് അറിയിച്ചു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ഭോലെ ബാബയുടെയും അറസ്റ്റിലായവരുടെയും സ്വത്ത് വിവരങ്ങള്‍ കൂടി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 

താന്‍ നിരപരാധിയാണെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നുമാണ് ഭോലെ ബാബയുടെ പ്രതികരണ ഇതിനിടെ അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി  ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘം അപകട സ്ഥലംത്തെത്തി തെളിവ് ശേഖരിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘവുമായും  കൂടിക്കാഴ്ച നടത്തി. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

Hathras tragedy two more organizers were arrested: