Image: ANI
ഭൂമിയിടപാടിലെ കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 31നാണ് സോറനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് 2020– 22ൽ ആദിവാസി ഭൂമി തട്ടിയെടുത്ത കേസിലാണ് ഹേമന്ത് സോറന്റെ അറസ്റ്റ്.
മറ്റു രണ്ടു കേസുകൾ കൂടി ഇ.ഡി അന്വേഷിക്കുന്നുണ്ട്. 2021 ൽ റാഞ്ചിയിലെ അംഗാരയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടിയതും ബർഹൈതിൽ അനധികൃത ഖനനത്തിൽ പങ്കാളിയായതും ഉള്‍പ്പടെ രണ്ട് കേസുകള്‍ കൂടി ഇ.ഡി. അന്വേഷിക്കുന്നുണ്ട്. പിന്നാക്കക്ഷേമ, ഗതാഗതമന്ത്രിയായിരുന്ന ചംപയ് സോറനെ (67) പുതിയ മുഖ്യമന്ത്രിയായി നിർദേശിച്ചായിരുന്നു ജനുവരിയില്‍ ഹേമന്ത് സോറന്‍ രാജിവച്ചത്.