annamali-rs-bharathi

TOPICS COVERED

കള്ളക്കുറിച്ചി മദ്യദുരന്തത്തിന് കാരണം ബിജെപിയെന്ന ആരോപണവുമായി ഡിഎംകെ നേതാവ്. ഡിഎംകെ സംഘടന സെക്രട്ടറിയായ ആര്‍.എസ്.ഭാരതിയാണ് ബിജെപിക്കും സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈക്കുമെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അനധികൃത മദ്യം ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിച്ച മെഥനോള്‍ ബിജെപി ഭരിക്കുന്ന പുതുച്ചേരിയില്‍ നിന്നുമാണെന്ന് ഭാരതി പത്രസമ്മേളനത്തില്‍ പറഞ്ഞു. അണ്ണാമലൈയുടെ ഗൂഢാലോചനയാണ് മദ്യദുരന്തമെന്നും അദ്ദേഹം ആരോപിച്ചു. ദുരന്തത്തില്‍ തമിഴ്​നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ രാജി ആവശ്യപ്പെട്ട് അണ്ണാമലൈ രംഗത്തെത്തിയതിനു പിന്നാലെയാണ് ഭാരതി ആരോപണം ഉയര്‍ത്തിയത്. ജൂൺ 18ന് തമിഴ്‌നാട്ടിലെ കള്ളകുറിച്ചി ജില്ലയിൽ വ്യാജമദ്യ ദുരന്തത്തില്‍ 50 പേർ മരിച്ചിരുന്നു.

ആരെങ്കിലും രാജി വക്കണമെങ്കില്‍ അത് ബിജെപി മന്ത്രിമാരും പുതുച്ചേരി മുഖ്യമന്ത്രിയുമാണ്. അസംസ്​കൃത വസ്​തുക്കള്‍ അവിടെ നിന്നുമാണ് വന്നതെന്നാണ് പൊലീസ് ഞങ്ങളോട് പറഞ്ഞത്. ബിജെപിക്കാണ് ഇതിന്‍റെ ഉത്തരവാദിത്തം. അവരാണ് ഇത് ചെയ്​തത്. ഇത് അണ്ണാമലൈയുടെ ആസുത്രിതമായ ഗൂഢാലോചനയാണെന്നും ഭാരതി പറഞ്ഞു. 

അണ്ണാമലൈ സ്റ്റാലിന്‍റെ രാജി ആവശ്യപ്പെട്ടതിനും ഭാരതി മറുപടി പറഞ്ഞു. ഡാര്‍ജിലിങ് ട്രെയ്ന്‍ അപകടത്തിന് ശേഷം റെയില്‍വേ മന്ത്രി രാജി വച്ചോ? നീറ്റ് വിവാദത്തില്‍ കേന്ദ്ര മന്ത്രി രാജി വച്ചോ? വ്യാജമദ്യം കഴിച്ച് 2009ല്‍ 137 പേര്‍ മരിച്ചപ്പോള്‍ മോദി രാജി വച്ചോ? സംഭവത്തെ പറ്റി അണ്ണാമലൈ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

DMK leader alleges that BJP is the cause of the alcohol disaster