തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 37 മരണം. കരുണാപുരത്ത് പൊലീസ് ആസ്ഥാനത്തിന് സമീപത്ത് വിറ്റ വ്യാജമദ്യം കുടിച്ചാണ് മരണം. 900 ലിറ്റർ വ്യാജ മദ്യവുമായി 10 പേർ സി.ബി.സി.ഐ.ഡി കസ്റ്റഡിയിലായി. സംഭവത്തില്‍ അന്വേഷണത്തിന് സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചു. റിട്ടയേഡ് ജഡ്ജി ഗോകുൽദാസിന്‍റെ അധ്യക്ഷതയിൽ രൂപീകരിച്ച അന്വേഷണ കമ്മീഷനോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഡിജിപി മന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി എന്നിവർ കള്ളക്കുറിച്ചിയിൽ സന്ദർശനം നടത്തി. ചികില്‍സയില്‍ ഉള്ളവർക്കായി പതിനെട്ടാം വിദഗ്ധ മെഡിക്കൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ചികില്‍സയിലുള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷമദ്യം കഴിച്ച് 19ന് പുലർച്ചെ മരിച്ച കരുണാപുരം സ്വദേശി സുരേഷിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരാണ് മരിച്ച മറ്റുള്ളവർ. നൂറോളം പേരാണ് മരണകാരണം വിഷമദ്യമാണെന്നറിയാതെ വീണ്ടും കുടിച്ചത്. ഇന്നലെ വൈകിട്ട് തുടങ്ങിയ മരണനിരക്ക് ഇന്ന് മുപ്പതിന് മുകളിലേക്ക് കടന്നു. കള്ളക്കുറിച്ചി, പുതുച്ചേരി,സേലം എന്നിവിടങ്ങളിലായി എണ്‍പതിലേറെപ്പേരും ചികില്‍സയിലുണ്ട്. ദുരന്തം തടയുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എസ്.പിക്കും മദ്യവിരുദ്ധ സേനയിലെ മുഴുവൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും, കളക്ടർക്ക് സ്ഥലം മാറ്റവും നൽകിയിരുന്നു.
എടപ്പാടി പളനിസാമി, അണ്ണാമലൈ, സീമാൻ , വിജയ് എന്നിവർ സർക്കാരിനെതിരെ രംഗത്തെത്തി. ബിജെപി 22ന് സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചു. ഇന്നാരംഭിച്ച സഭാ സമ്മേളനത്തിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് ഡിഎംകെ സഖ്യകക്ഷിയായ സിപിഎം സ്പീക്കർക്ക് കത്ത് നൽകി. അണ്ണാ.ഡിഎംകെ അന്വേഷണം സിബിഐക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് എടപ്പാടി പളനി സ്വാമി ആവശ്യപ്പെട്ടു.