ഭോപ്പാലില്‍ ബക്രീദ് ദിനത്തില്‍ ബലി നല്‍കാനുള്ള ആടുകള്‍ വിറ്റുപോയത് ഏഴര ലക്ഷം രൂപക്ക്. ഈദ് അല്‍ അദ്ഹാ അഥവാ ബക്രീദ് ആഷോഷത്തോടനുബന്ധിച്ചാണ് മധ്യപ്രദേശ് തലസ്ഥാനത്ത് ആടുവിപണി സജീവമായത്. അന്‍പതിനായിരം മുതല്‍ ഏഴര ലക്ഷം വരെ രൂപക്കാണ് ആടുകളെ വില്‍പന നടത്തിയതെന്ന് ഭോപ്പാലിലെ വ്യാപാരി പറയുന്നു. 155 കിലോ ഭാരമുള്ള ആടുകളാണ് ഏഴര ലക്ഷം വരെ രൂപക്ക് വിറ്റുപോയത്.
ബക്രീദ് ആഘോഷത്തിനായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. പുത്തനുടുപ്പുകളും ബന്ധുവീട് സന്ദര്‍ശനവുമായി ഏറെ സന്തോഷത്തിലാണ് വിശ്വാസികള്‍. ത്യാഗത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഓര്‍മ പുതുക്കിയാണ് ബക്രീദ് ആഘോഷിക്കുന്നത്. അതേസമയം രാജ്യത്ത് ആഘോഷത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. ഉത്തര്‍പ്രദേശില്‍ പ്രശ്നബാധിത മേഖലകളിലൂടെ പൊലീസ് നടന്നാണ് പട്രോളിങ് നടത്തുന്നത്.
പൊലീസ് നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങളെല്ലാം പാലിക്കണമെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. ബലിനല്‍കല്‍ ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ തന്നെ അതുമായി ബന്ധപ്പെട്ട മാലിന്യവസ്തുക്കള്‍ കൃത്യമായി പൊലീസ് നിര്‍ദേശിച്ചതു പോലെ തന്നെ കൈകാര്യം ചെയ്യണമെന്നും നിരദേശമുണ്ട്. ഹജ് തീര്‍ത്ഥാടനത്തിന്റെ സമാപനമായി കൂടിയാണ് ബക്രീദ് ദിനത്തെ കാണുന്നത്.