A man comes with bottles and a bucket to collect drinking water
ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു. ഇന്നലെ ശരാശരി 45 ഡിഗ്രിയാണ് രേഖപ്പെടുത്തിയ കൂടിയ താപനില. ബുധനാഴ്ച വരെ ഡല്‍ഹിയിലും മറ്റ് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരും. ഡല്‍ഹിയില്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിനിടെ, സിക്കിമില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ സിക്കിമില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കുടുങ്ങിയ 1,300 ഓളം വരുന്ന വിനോദസഞ്ചാരികളെ കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് എയര്‍ ലിഫ്റ്റ് ചെയ്യും. മഴയില്‍ സംസ്ഥാനത്ത് ഇതുവരെ ആറുപേരാണ് മരിച്ചത്. ബംഗാളിന്‍റെ വടക്കന്‍ മേഖലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഡല്‍ഹിയിലെ കുടിവെള്ളക്ഷാമത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.