എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയെ യുഎപിഎ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യും. ലഫ്. ഗവര്‍ണര്‍ വി.െക.സക്സേന ഡല്‍ഹി പൊലീസിന് പ്രോസിക്യൂഷന് അനുമതി നല്‍കി. 2010ല്‍ ഡല്‍ഹിയില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത് രാജ്യവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അരുന്ധതി റോയ്ക്കെതിരായ പരാതി. ജമ്മു കശ്മീരിനെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തണം, ഇന്ത്യന്‍ സായുധ സേനകള്‍ കൈവശപ്പെടുത്തിയതാണ് ജമ്മു കശ്മീര്‍ എന്നിങ്ങനെയായിരുന്നു അരുന്ധതിയുടെ വിവാദ പരാമര്‍ശങ്ങള്‍. സ്വാതന്ത്ര്യമാണ് ഏക മാര്‍ഗം എന്ന ശില്‍പ്പശാലയില്‍ പങ്കെടുത്താണ് അരുന്ധതി ഈ പരാമര്‍ശം നടത്തിയത്. ഇതേകേസില്‍ കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പ്രഫ. ഡോ. ഷെയ്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്.