water-scam

മദ്യനയ അഴിമതിക്ക്‌ പിന്നാലെ ഡല്‍ഹിയില്‍ കുടിവെള്ള  വിതരണത്തിലും  അഴിമതി ആരോപണം. ജലവിതരണം സുഗമമാക്കാതിരിക്കാന്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ മനോരമ ന്യൂസിനോട് പറഞ്ഞു. ടാങ്കർ മാഫിയ, ആപ്പ് നേതാക്കൾക്ക് കൈക്കൂലി നൽകുന്നുവെന്ന് കാട്ടി ബിജെപി പൊലീസില്‍ പരാതി നല്‍കി. കർശന നടപടിക്ക്‌ ലഫ്. ഗവർണർ പൊലീസിന് നിർദേശം നൽകി.  

ഡൽഹി ജലബോർഡ് വിതരണം ചെയ്യേണ്ട വെള്ളം മോഷ്ടിക്കുന്ന ടാങ്കര്‍ മാഫിയ ഈ വെള്ളം പണം വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. കർണാലിലെ മുനക് കനാലിൽനിന്ന് വെള്ളം കടത്തി ടാങ്കർ മാഫിയ വിതരണം ചെയ്യുന്നുവെന്നാണ് പരാതി. ഡൽഹിയിലെ ചില ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ടാങ്കർ മാഫിയയുമായി ബന്ധമുണ്ടെന്നും ബിജെപി ആരോപിക്കുന്നു. പൈപ്പ് വഴിയുള്ള ജലവിതരണം സാധാരണ നിലയിലാകാതിരിക്കാൻ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ മനോരമ ന്യൂസിനോട് പറഞ്ഞു .  

 

ടാങ്കർ വഴിയുള്ള കുടിവെള്ള വിതരണത്തിൽ വലിയ ആരോപണം ഉയരുമ്പോഴും ഡൽഹിയിൽ പല കോളനികളിലും ഇപ്പോഴും കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. ഡൽഹിക്ക്‌ ഇപ്പോഴും ദാഹിക്കുകയാണ്. കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി. ഇതിനിടെയാണ് ടാങ്കർ വഴിയുള്ള കുടിവെള്ള വിതരണത്തിൽ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. 

Allegations of corruption in drinking water supply in Delhi

allegations-of-corruption-in-drinkin-water-supply-in-delhi

ENGLISH SUMMARY:

Corruption in drinking water supply in Delhi