sunita-williams

വീണ്ടും ബഹിരാകാശത്തേയ്ക്ക് പറന്നുയര്‍ന്ന് സുനിത വില്യംസ്. നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിലാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്‍റെ മൂന്നാമത്തെ ബഹിരാകാശ യാത്ര. 26 മണിക്കൂര്‍ കൊണ്ടാണ്  രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുക. 

നമുക്ക് ഈ റോക്കറ്റില്‍ കുറച്ച് തീയിടാം. അത് സ്വര്‍ഗത്തിലേക്ക് തള്ളാം എന്നായിരുന്നു ബുഷ് വില്‍മോറിന്‍റെ വിക്ഷേപണത്തിന് മുന്‍പുള്ള സന്ദേശം. അറ്റ്ലസ് വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പല തവണ മാറ്റിവയ്ക്കേണ്ടിവന്നതായിരുന്നു ഈ  ബഹികാരകാശയാത്ര. ഒടുവില്‍ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. 58 കാരിയായ സുനിത വില്യംസാണ്  പൈലറ്റ്. 61കാരനായ വില്‍മോര്‍ കമാന്‍ഡറും. ഒരാഴ്ച ഇരുവരും ബഹിരാകാശനിലത്തില്‍ ചെലവഴിക്കും. 2006ലും 2012ലും  ബഹാരാകാശ നിലയത്തിലെത്തിയ സുനിത ‌യുടെ പേരില്‍ ഒട്ടേറെ റെക്കോര്‍ഡുകളുമുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്. 

150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തോടെ എലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനുപുറമേ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്ന രണ്ടാമത്ത സ്വകാര്യ സ്ഥാപനമായി ബോയിങ് മാറി. ത്രസ്റ്ററുകളുടെ പ്രവര്‍ത്തനക്ഷമത മുതല്‍ കൂളിങ് സംവിധാനത്തിലെ പോരാമയ്മകള്‍ വരെ പരിഹരിച്ച ശേഷമായിരുന്നു യാത്ര. രണ്ട് തവണ ആളില്ലാ ദൗത്യങ്ങള്‍ നടത്തി വിശ്വാസ്യത ഉറപ്പിച്ചിരുന്നു.

ENGLISH SUMMARY:

Sunita Williams flew into space again