Prime Minister Narendra Modi shares the stage with Defense Minister Rajnath Singh, left, and Home Minister Amit Shah, right, before addressing supporters at the Bharatiya Janata Party (BJP) headquarters in New Delhi, India, Tuesday, June 4, 2024. (AP Photo/Manish Swarup)

Prime Minister Narendra Modi shares the stage with Defense Minister Rajnath Singh, left, and Home Minister Amit Shah, right, before addressing supporters

മൂന്നാമതും പ്രധാനമന്ത്രിയാകാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിനിടെ കേന്ദ്രമന്ത്രിസഭാ യോഗം രാവിലെ 11.30ന് ചേരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ നീക്കം നടത്തുമെന്നാണ് സൂചന. ടിഡിപിയും ജെഡിയുവും എന്‍ഡിഎയില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ ആവശ്യപ്പെട്ടേക്കും. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വൈകീട്ട് കണ്ടേക്കും. സത്യപ്രതിജ്ഞ ഈ ആഴ്ച്ചയുണ്ടാകുമെന്നാണ് സൂചന.  

 

അതേസമയം, സർക്കാർ രൂപീകരണത്തിന് ശ്രമിക്കണോ എന്ന കാര്യത്തിൽ ഇന്ത്യ മുന്നണി ഇന്ന് തീരുമാനമെടുക്കും. വൈകീട്ട് ആറുമണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ  ഖർഗെയുടെ വസതിയിൽ ഇന്ത്യ നേതാക്കൾ യോഗം ചേരും. ജെഡിയുവിനേയും ടിഡിപിയേയും കൂടെ കൂട്ടണോ എന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ട

മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കുമോ എന്നത് സുപ്രധാനമാണ്.  ഡൽഹിയിലും ബീഹാറിലും സഖ്യം ഗുണം ചെയ്യാതെ പോയതും വിലയിരുത്തും. തുടർനീക്കങ്ങളിൽ തങ്ങൾക്ക് തന്ത്രങ്ങൾ ഉണ്ടെന്നും അത് വെളിപ്പെടുത്താൻ ആകില്ലെന്നുമായിരുന്നു ഖർഗെയുടെ ഇന്നലത്തെ പ്രതികരണം. 

ENGLISH SUMMARY:

BJP, INDIA Bloc Chase 'Kingmakers' Nitish Kumar, Chandrababu Naidu To Form Gov