ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കളിക്കിടെ യുവാവ് ഒരു സിക്സ് അടിക്കുന്നതും പിന്നാലെ ക്രീസില്‍ കുഴഞ്ഞുവീഴുന്നതും മറ്റുള്ളവര്‍ ഓടിക്കൂടുന്നതുമാണ് വിഡിയോയിലുള്ളത്.
മുംബൈയിലെ മീര റോഡിലാണ് സംഭവം. കുറച്ചുപേര്‍ ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അതിദാരുണ സംഭവമുണ്ടായത്. കുഴഞ്ഞുവീണ യുവാവിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.