കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലാ കലക്ടര്‍മാരെ വിളിപ്പിച്ചെന്ന ആരോപണത്തില്‍ വസ്തുതകള്‍ തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനോടാണ് വസ്തുതകള്‍ തേടിയത്. ആരോപിക്കപ്പെട്ടതു പോലെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജില്ലാ വരണാധികാരികള്‍ അറിയിച്ചിട്ടില്ലെന്നും അതുകൊണ്ട് ബോധ്യമുള്ള വസ്തുതകള്‍ അറിയിക്കണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നോട്ടിസില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അമിത് ഷാ വിളിച്ചത് അട്ടിമറി നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
150 ജില്ലാവരണാധികളെ അമിത് ഷാ വിളിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. സമൂഹമാധ്യമമായ എക്സിലായിരുന്നു ജയറാം രമേശ് ഈ ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കരുതെന്നും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.