amit-shah-

ഏകവ്യക്തിനിയമം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി  നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കൊടുംചൂടില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോടെ മാറ്റാന്‍ കഴിയും. അഗ്നിപഥ് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന മികച്ച പദ്ധതിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്, ബിജെപിയുടെ എക്കാലത്തെയും പ്രധാന അജന്‍ഡകളിലൊന്നായ ഏകവ്യക്തി നിയമത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കുന്നത്. എല്ലാ വിഭാഗക്കാരുമായി വിപുലമായ കൂടിയാലോചന നടത്തി ഏകവ്യക്തി നിയമം രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് അമിത് ഷാ. മതാടിസ്ഥാനത്തില്‍ മതേതര രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഭരണഘടന ശില്‍പ്പികള്‍ പറഞ്ഞിട്ടുണ്ട്. 

പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡില്‍ വിജയകരമായി ഏകവ്യക്തിനിയമം നടപ്പാക്കി. രാജ്യത്ത് നടപ്പില്‍ വരാന്‍ പോകുന്ന ഏറ്റവും വലിയ സാമൂഹ്യ, നിയമ, മതപരമായ മാറ്റമാകും ഏകവ്യക്തി നിയമം എന്നും അമിത് ഷാ പറയുന്നു. കൊടുചൂടില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോടെ മാറ്റാന്‍ കഴിയും. നിലവില്‍ വിദ്യാര്‍ഥികളുടെ അവധിക്കാലത്ത് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതും ബുദ്ധിമുട്ടാണ്. അഗ്നിപഥ് യുവാക്കള്‍ക്ക് സര്‍ക്കാര്‍  ജോലി ഉറപ്പാക്കുന്ന ആകര്‍ഷണീയ പദ്ധതിയാണ്. അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് റദ്ദാക്കുമെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പറയുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെയെന്നും അമിത് ഷാ പറയുന്നു. 

ENGLISH SUMMARY:

Amit Shah that single person law will be implemented in the next five years