delhi-fire-death-26

TOPICS COVERED

ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍‌ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ നിന്നും അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പന്ത്രണ്ട് കുട്ടികളെ ആശുപത്രിയില്‍ നിന്നും രക്ഷിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.  

 

നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നും ഓക്സിജന്‍ റീഫില്ലിങ് നടത്തിയിരുന്നത് അനധികൃതമായാണെന്നും നാട്ടുകാര്‍ പറയുന്നു. പലവട്ടം പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ ഗൗനിച്ചില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വെറുതേവിടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാള്‍ വ്യക്തമാക്കി. തീപിടിത്തത്തില്‍ ആരോഗ്യ സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. അതേസമയം ആരോഗ്യസെക്രട്ടറിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ആരോഗ്യമന്ത്രി ആരോപിച്ചു. നവജാതശിശുക്കളുടെ മരണത്തില്‍ രാഷ്ട്രപതി അനുശോചിച്ചു.

ENGLISH SUMMARY:

Huge fire at Delhi's children's hospital, six newborn babies killed