TOPICS COVERED

ഡോംബിവാലിയിലെ സ്ഫോടനത്തില്‍ മരിച്ചവരുടെ ഇടയില്‍ നിന്നും ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞതിന്‍റെ നടുക്കമൊഴിയാതെ യുവാവ്. മേയ് 23ന് ഉണ്ടായ സ്ഫോടനത്തില്‍ ആംബര്‍ കെമിക്കല്‍സില്‍ ജോലി ചെയ്തിരുന്ന അമിതിന്‍റെ ഭാര്യ റിദ്ദിക്കും ജീവന്‍ നഷ്ടമായി. 11 പേരാണ് സ്ഫോടനത്തില്‍ ആകെ മരിച്ചത്. 60ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

ഫാക്ടറിയിലെ സ്ഫോടനത്തിന്‍റെ ശബ്ദം അമിതിന്‍റെ വീട് വരെ കേട്ടിരുന്നു. അവധി ദിവസമായിരുന്നതിനാല്‍ വിവരമറിഞ്ഞയുടന്‍ അമിത് ഫാക്ടറിയിലേക്ക് കുതിച്ചെത്തി. റിദ്ദിയെ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. 

സുഹൃത്തുക്കള്‍ക്കൊപ്പം ഫാക്ടറിയിലും പരിസര പ്രദേശത്തും തിരഞ്ഞുവെങ്കിലും റിദ്ദിയെ കണ്ടെത്താനായിരുന്നില്ല. ഉടന്‍ തന്നെ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി റിദ്ദിയുടെ ചിത്രം കൈമാറി. തിരച്ചില്‍ തുടര്‍വന്നുവെങ്കിലും അതും ഫലം കണ്ടില്ല. 

സ്ഫോടന സ്ഥലത്ത് നിന്നും തിരിച്ചറിയാന്‍ കഴിയാതെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും ശാസ്ത്രി ആശുപത്രിയില്‍ നിന്നും അമിതിനെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിയ അമിത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളില്‍ റിദ്ദിയെ തിരഞ്ഞു. ഇതോടെയാണ് ഒരു മൃതദേഹത്തില്‍ നിന്നും റിദ്ദിയെ താന്‍ അണിയിച്ച മോതിരവും താലിമാലയും കണ്ടെത്തിയത്. 

ENGLISH SUMMARY:

husband identified the woman who died in the blast by her wedding ring