ബെംഗളൂരുവില്‍ മലയാളി കുടുംബം ആക്രമിക്കപ്പെട്ടു. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഐ.ടി ജീവനക്കാരന്‍ അഖില്‍ സാബുവും കുടുംബവും സഞ്ചരിച്ച കാര്‍ അക്രമികള്‍ അടിച്ചു തകര്‍ത്തത്. ബെംഗളൂരുവിലെ സര്‍ജാപുരയില്‍ വച്ചായിരുന്നു അക്രമം. കാറിന്‍റെ ഗ്ലാസ് അക്രമികള്‍ അടിച്ചു പൊട്ടിച്ചു. മൂന്ന് വയസുള്ള കുട്ടിക്കുള്‍പ്പടെ പരുക്കേറ്റു.