ഇടുക്കി ഇരട്ടയാറിലെ പോക്സോ അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പതിനേഴ് വയസാണ് പെണ്‍കുട്ടിയുടെ പ്രായം. രാവിലെ പതിനൊന്ന് മണിയോടെ അമ്മയാണ് കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്. സംഭവത്തില്‍ കട്ടപ്പന പൊലീസ് അന്വേഷണം തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. രണ്ട് വര്‍ഷം മുന്‍പാണ് കുട്ടി ലൈംഗിക അതിക്രമത്തിനിരയായത്.
Pocso case survivor found dead, Irattayar