mumbai-billboard-14

മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിലും മഴയിലും പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി. 40 പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ഘാട്കോപ്പറിലെ പെട്രോൾ പമ്പിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. അനധികൃത പരസ്യ ബോർഡുകൾ നീക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമു അപകടത്തിൽ അനുശോചിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അതേസമയം, ഇഗോ മിഡിയ കമ്പനി അനധികൃതമായാണ് പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ മൂന്ന് പരസ്യ ബോർഡുകൾ അടിയന്തരമായി മാറ്റാൻ മുംബൈ കോർപ്പറേഷൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ലോക്കൽ ട്രെയിൻ സർവീസുകളും ഭാഗികമായി തടസപ്പെട്ടിരുന്നു.

 

Huge billboard falls during dust storm, 14 killed and 40 injured in Mumbai