dance-car-13
  • അഭ്യാസ പ്രകടനം പകര്‍ത്തിയത് പിന്നിലെ വാഹനത്തിലെ യാത്രക്കാര്‍
  • രാത്രി എട്ടരയോടെ വാഹനം പിടികൂടി
  • കാറിലുണ്ടായിരുന്നത് ഏഴുപേര്‍

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ വീണ്ടും അഭ്യാസ പ്രകടനം. അഭ്യാസം നടത്തിയ ആളെയും കാർ ഡ്രൈവറെയും മോട്ടർ വാഹന വകുപ്പ് പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് കായംകുളം കെ.പി റോഡിൽ രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇടയിൽ വെച്ചാണ് കാറിന്‍റെ പിന്‍ സീറ്റിന്‍റെ ഭാഗത്തെ ചില്ല് താഴ്ത്തി ശരീരത്തിന്‍റെ പാതിയോളം പുറത്തേക്ക് ഇട്ട്  ഡാൻസ് കളിച്ചത്. ഈ രംഗം പുറകിൽ വന്ന വാഹനത്തിലെ യാത്രക്കാർ പകർത്തി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആർ.ടി.ഒ എ.കെ ദിലുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹന ഉടമസ്ഥനെ കണ്ടെത്തി.  രാത്രി എട്ടരയോടെ ചൂനാട് വെച്ച് വാഹനവും പിടികൂടി. ഓച്ചിറ മേന്മന സ്വദേശി മർസീൻ അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പ്രായപൂർത്തി ആകാത്തവരും ഇവരിൽ ഉൾപ്പെട്ടിരുന്നു.  ഒരാഴ്ച മുമ്പ്  കെ.പി റോഡിൽ സമാന സംഭവത്തിൽ പിടികൂടിയവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ സന്നദ്ധ സേവനത്തിന് നിയോഗിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Two in custody for dance in a moving car, Kayamkulam