വടകരയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തനിക്കെതിരെയുണ്ടായത് കൊലവിളിയെന്ന് ആര്‍.എം.പി നേതാവ് കെ.എസ്.ഹരിഹരന്‍. ഖേദപ്രകടത്തില്‍ തീരില്ല എന്നത് കൊണ്ട് പി.മോഹനന്‍ ഉദ്ദേശിച്ചത് കേെസടുക്കല്‍ മാത്രമല്ലെന്നും അതെന്താണെന്ന് മോഹനനെ അറിയാവുന്നവര്‍ക്ക് അറിയാമെന്നും ഹരിഹരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍റെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിക്കുകയും, സ്ഥലത്ത് ചേരിതിരിവുണ്ടാക്കി സമൂഹത്തിൽ പരസ്പരം ലഹളയുണ്ടാക്കാൻ ശ്രമം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരന്‍ വ്യക്തമാക്കി.
ഹരിഹരന്‍റെ വീടിന് നേരെ ആക്രമണം നടത്തിയ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ബൈക്കിലെത്തിയ സംഘമാണ് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് നിന്നും എത്തിയവരാകാം ആക്രമണം നടത്തിയതെന്നാണ് ഹരിഹരന്‍ പറയുന്നത്.
RMP leader KS Hariharan on P Mohanan's remarks