സിറോ മലബാർ സഭ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ. ഐക്യം എന്നത് നിർദേശമല്ല, ചുമതലയാണ്. ഐക്യത്തിനായി കത്തുകളിലൂടെയും വിഡിയോ സന്ദേശത്തിലൂടെയും ആഹ്വാനം ചെയ്തത് ഓർമിക്കണമെന്നും വിഘടനനീക്കങ്ങൾ ഒഴിവാക്കണമെന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടി. സഭയിലെ സാഹചര്യങ്ങളെ സസൂഷ്മമായി നിരീക്ഷിച്ച് വെല്ലുവിളികളെ നേരിടണം. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് നൽകിയ സ്വാഗത സന്ദേശത്തിലാണ് മാർപ്പാപ്പയുടെ ആഹ്വാനം. സ്ഥാനാരോഹണത്തിന് ശേഷം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും സ്ഥിരം സിനഡ് അംഗങ്ങളും ഇന്നാണ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
Pope Francis to Syro Malabar Sabha