വടകരയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം നാക്കു പിഴവായിരുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ആര്‍എംപി നേതാവ് കെഎസ് ഹരിഹരൻ മനോരമ ന്യൂസിനോട്. തന്റെ പിഴവ് പാർട്ടി ഏറ്റെടുക്കേണ്ടതില്ല. കേസിനെ ഭയക്കുന്നില്ലെന്നും കേസ് കൊടുത്ത് ആരെയെങ്കിലും തകർക്കാമെന്ന് സി പി എം  കരുതേണ്ടന്നും ഹരിഹരൻ പറഞ്ഞു

 

സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളിയ കെകെ രമ പ്രസംഗത്തിൽ ഹരിഹരൻ ജാഗ്രത പാലിക്കണമായിരുന്നുവെന്നും വ്യക്തമാക്കി. അതേ സമയം ഹരിഹരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ  റൂറൽ എസ്പിക്ക് ഉടൻ പരാതി നൽകും. സി പി എമ്മിന്റെ  വർഗീയ പ്രചാരണത്തിനെതിരെ യുഡിഎഫ് വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസ്താവന. കെ.കെ. രമക്കെതിരായ എംഎം മണിയുടെ പരാമർശം തിരുത്താൻ സിപിഎം പത്ത് ദിവസമെടുത്തെന്നായിരുന്നു ആര്‍എംപി നേതാവ് എന്‍. വേണുവിന്റെ പരാമർശം

 

പരിപാടി കഴിഞ്ഞപ്പോൾ തന്നെ ഹരിഹരനോട് പരാമർശം തിരുത്താൻ പറഞ്ഞിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഖേദ പ്രകടനം നടത്തിയ ഹരിഹരന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും ഹരിഹരന്റെ പരാമർശത്തെ  തള്ളി. ഹരിഹരന്റെ പ്രസ്താവന നൂറു ശതമാനം അനുചിതമാണ്. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്താം, പക്ഷേ ആക്ഷേപിക്കരുത്. ഹരിഹരന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഷാഫി വിശദീകരിച്ചു. 

 

എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും ഹരിഹരനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് സിപിഎം തീരുമാനം 

 

Won't tolerate derogatory remarks against women, says KK Rema