navneet-rana

ഒവൈസിക്കെതിരെ വെല്ലുവിളിയുമായി ബിജെപി വനിത നേതാവ് നവ്നീത് റാണ. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് വെല്ലുവിളിയുമായി രംഗത്തെത്തിയത്. താൻ ഹൈദരാബാദിലെത്തുമ്പോൾ തന്നെ തടഞ്ഞുനോക്കൂവെന്നായിരുന്നു വെല്ലുവിളി. തന്റെ സഹോദരൻ അക്ബറുദ്ദീന്‍ ഒരു ‘പീരങ്കി’യാണെന്നും തങ്ങള്‍ നിയന്ത്രിച്ചിരിക്കുകയാണെന്നും ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നവ്നീത് റാണയുടെ പ്രസ്താവന.

 

ഇന്ത്യയില്‍ എല്ലാ‌യിടത്തും രാമഭക്തര്‍ ചുറ്റിനടക്കുന്നുണ്ടെന്നും അത്തരം പീരങ്കികൾ അവർ തങ്ങളുടെ വീട് അലങ്കരിക്കാൻ വെയ്ക്കുമെന്നുമായിരുന്നു ബിജെപി നേതാവിന്റെ മറുപടി. ഒവൈസിയുടെ സഹോദരൻ ഒരു പീരങ്കിയാണെന്നും അദ്ദേഹത്തെ താൻ നിയന്ത്രിച്ച് നിർത്തിയിരിക്കുകയാണെന്നും ഒരു പ്രസംഗത്തിൽ പറയുന്നത് കേട്ടെന്നും, രാമഭക്തരും മോദിജിയു‌ടെ സിംഹങ്ങളും ഇന്ത്യമുഴുവൻ ചുറ്റിനടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. താൻ ഹൈദരാബാദിലേക്ക് വരുകയാണ്. ആരാണ് തന്നെ തടയുക എന്നറിയണമെന്നും എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അവർ അറിയിച്ചു. 

 

ഹൈദരാബാദിനെ പാകിസ്താനാക്കുന്നതിനെ ത‌ടയുമെന്നും അവർ പറഞ്ഞു. കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പാകിസ്താന് കൊടുക്കുന്ന വോട്ടാണെന്നും അവർ കടന്നാക്രമിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ഒവൈസിക്കുമെതിരെ മറ്റ് രൂക്ഷ വിമർശനങ്ങളും വിഡിയോയിലുണ്ട്.