സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചതോടെ ഈ മാസം ആദ്യമായി വൈദ്യുതി ഉപഭോഗം പത്തുകോടിയൂണിറ്റിന് താഴെയെത്തി. ഇന്നലത്തെ വൈദ്യുതി ഉപയോഗം 9.88 കോടി യൂണിറ്റ്. വൈദ്യുതി ആവശ്യകതയും 5000 MW ന് താഴെ എത്തി. ഇന്നലെ പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ട് ആണ് വേണ്ടി വന്നത്. കഴിഞ്ഞ മാസം ആദ്യയാഴ്ച തന്നെ വൈദ്യുതി ഉപയോഗം പത്തു കോടി യൂണിറ്റിലെത്തിയിരുന്നു. 11 കോടി യൂണിറ്റിന് മുകളിൽരേഖപ്പെടുത്തി തുടർച്ചയായിസർവകാല റെക്കോർഡ് ഭേദിക്കുകയും ചെയ്തിരുന്നു.
For the first time in this month, electricity consumption fell below 10 crore units