ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) കാലംചെയ്തു. അമേരിക്കയിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ച് ചികില്‍സയിലായിരുന്നു. 

1950 മാര്‍ച്ച് എട്ടിന് നിരണം കടപ്പിലാരില്‍ കുടുംബത്തിലായിരുന്നു ജനനം. ഓപ്പറേഷന്‍ മൊബലൈസേഷന്‍ പദ്ധതിയിലൂടെ സുവിശേഷപ്രവര്‍ത്തകനായി, അമേരിക്കയില്‍ ഉപരിപഠനം നടത്തി. 1979ല്‍   ഗോസ്പല്‍ ഫോര്‍ ഏഷ്യ  സുവിശേഷ പ്രചാരണ സംഘടന സ്ഥാപിച്ചു. 1999ൽ ബിലീവേഴ്സ് സഭയ്ക്കു രൂപം നൽകി,  2003ൽ സ്ഥാപകബിഷപ്പായി. ആത്മീയയാത്ര റേഡിയോ പ്രഭാഷണപരമ്പരയിലൂടെ ശ്രദ്ധേയനായി, മുന്നൂറോളം പുസ്തകങ്ങള്‍ എഴുതി.  

 

ലത്തൂരിലും ഒഡീഷയിലും ഗുജറാത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. 52 ബൈബിള്‍ കോളജുകള്‍ ആരംഭിച്ചു, തിരുവല്ലയില്‍ 200 ഏക്കര്‍ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു