എ.ഐ.സി.സി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ. കോൺഗ്രസ് രാമവിരുദ്ധവും ഹിന്ദു വിരുദ്ധവുമായി മാറിയതിനാലാണ് തീരുമാനമെന്ന് അവര്‍ പ്രതികരിച്ചു. കോൺഗ്രസ് വിടുന്നവർ സ്വാതന്ത്ര്യമെന്തെന്ന് അറിയുന്നു എന്ന് രാധികയുടെ ആരോപണങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രി മധ്യപ്രദേശിലെ ഖർഗോണിൽ പറഞ്ഞു. ബോളിവുഡ് നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍ ചേര്‍ന്നു.
അപ്രതീക്ഷിതമായിരുന്നില്ല രാധിക ഖേരയുടെ നീക്കം. അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ പ്രതികാര നടപടി ഉണ്ടായി എന്നും മോശമായി പെരുമാറിയ നേതാവ് സുശീൽ ആനന്ദ് ശുക്ലക്കെതിരായ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് രാധിക ഖേര കോൺഗ്രസ് വിട്ടത്. അന്ന് തന്നെ ബി ജെ പി രാധികയെ സ്വാഗതം ചെയ്തിരുന്നു. ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അവര്‍ പാർട്ടി അംഗത്വം സ്വീകരിച്ചത്.
രാധികയുടെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് റാലികളിൽ കോൺഗ്രസിനെതിരായ ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖർഗോണിലെ റാലിയിലായിരുന്നു വിമർശനം. എന്നാൽ രാധിക ഖേര ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് കോൺഗ്രസ് മറുപടി. നടനും അവതാരകനുമായ ശേഖര്‍ സുമനും ബിജെപി ദേശീയ ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു.
Radhika Khera in BJP