സസ്പെന്‍സുകള്‍ക്ക് അവസാനം.വയനാടിന് പുറമെ രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മല്‍സരിക്കും. അമേഠിയില്‍ കെ.എല്‍ ശര്‍മ സ്ഥാനാര്‍ഥിയാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാരിക്കെ ഇരുവരും ഇന്ന് തന്നെ പത്രിക സമര്‍പ്പിക്കും.അന്തിമ തീരുമാനത്തിനായി ഇന്നലെ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.
Loksabha Election; Rahul Gandhi will contest from Raebareli