ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെ.എസ്.ഇ.ബി. രാത്രി 10 മുതല്‍ പുലര്‍ച്ചെ 2വരെ വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കണം. രാത്രി ഒന്‍പതിന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര വിളക്കുകള്‍ കെടുത്തണം. എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായി ക്രമീകരിക്കണം. ജല അതോറിറ്റിയുടെയും ലിഫ്റ്റ് ഇറിഗേഷന്റെയും പമ്പിങ് രാത്രി ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചു.
KSEB with instructions to avoid load shedding