• വിതരണശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാട്ട്
  • ആകെ ഉപയോഗത്തിലും സര്‍വകാല റെക്കോര്‍ഡ്
  • ഗുരുതര പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖലയെ ബാധിക്കുന്ന തരത്തില്‍ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ രാത്രി വൈദ്യുതി ആവശ്യകത 5797 മെഗാവാട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വിതരണശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാട്ട് ആണ്. ഇതിന് മുകളിലായാല്‍ വിതരണശൃംഖലയെ ഗുരുതരമായി ബാധിക്കും. വൈദ്യുതി വിതരണം തന്നെ നിലച്ചേയ്ക്കാം. ആകെ ഉപയോഗത്തിലും ഇന്നലെ സര്‍വകാല റെക്കോര്‍ഡ് തിരുത്തി. ഇന്നലെ വൈദ്യുതി ഉപഭോഗം 114.18 ദശലക്ഷം യൂണിറ്റില്‍ എത്തി. ഏപ്രില്‍ 30 ലെ 113.15 ദശലക്ഷം യൂണിറ്റ് ഉപയോഗമാണ് മറികടന്നത്.

 

കഴിഞ്ഞമാസം മൂന്നുതവണ റെക്കോര്‍ഡ് ഭേദിച്ചിരുന്നു. കഴിഞ്ഞമാസം മൂന്നുതവണ റെക്കോര്‍ഡ് കഴിമാസം 9നും 29, 30 തീയതികളില്‍ തുടരെയും റെക്കോര്‍ഡുകള്‍ തിരുത്തി. മേയ് ദിനത്തിന് അവധിയായിരുന്നിട്ടും 107.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പ്രവൃത്തി ദിവസമായ മേയ് രണ്ടിന് വീണ്ടും റെക്കോര്‍ഡ് തിരുത്തുകയും ചെയ്തു.

 

Kerala's power consumption hits new heights; high alert