പ്രതി പാണ്ടിദുരൈ (വലത്)
കൂടുതല്‍ ജോലി ചെയ്യിപ്പിച്ചത് എതിര്‍ത്ത 19കാരനെ പ്ലാന്‍റ് ഓപറേറ്റര്‍ അതിക്രൂരമായി കൊലപ്പെടുത്തി. കോട്ടയം വാകത്താനത്തെ കോണ്‍ക്രീറ്റ് കമ്പനിയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. അസം സ്വദേശിയായ 19കാരന്‍ ലേമാന്‍ കിസ്കിനെ സിമന്‍റ് മിക്സറിലിട്ട് അടിച്ചാണ് പ്ലാന്‍റ് ഓപറേറ്ററായ തമിഴ്നാട് സ്വദേശി പാണ്ടിദുരൈ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റുകുഴിയിലിട്ട് മൂടി. ഏപ്രില്‍ 26നായിരുന്നു സംഭവം.
മിക്സർ യന്ത്രത്തിന്റെ ഉള്‍ഭാഗം വൃത്തിയാക്കാന്‍ ലേമാന്‍ കിസ്ക് ഇറങ്ങിയപ്പോള്‍ പ്രതി യന്ത്രത്തിന്റെ സ്വിച്ച് ഓൺ ചെയ്തു. തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കമ്പനിയുടെ മാലിന്യക്കുഴിയില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവസമയത്ത് സിസിടിവി കാമറകളും ഓഫ് ചെയ്ത് പ്രതി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.
Brutal murder in Kottayam