തിരുവനന്തപുരം എൽ.എം.എസ് പള്ളി കത്തീഡ്രൽ ആയി പ്രഖ്യാപിച്ച ശേഷം സ്ഥാപിച്ച ബോർഡ് ഒരു വിഭാഗം വിശ്വാസികൾ എടുത്തു മാറ്റി. ഇന്നു രാവിലെയാണ് ബോർഡ് മാറ്റിയത്. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചു വിട്ടതിന് പിന്നാലെയാണ് വിശ്വാസികളുടെ നടപടി. മുൻ ബിഷപായിരുന്ന ഡോ ധർമരാജ് റസാലത്തിന്റെ നേതൃത്വത്തിലാണ് പള്ളിയെ കത്തീഡ്രലാക്കി ഉയർത്തി ബോർഡ് സ്ഥാപിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. 2020 ലാണ് ഡോ പി.കെ റോസ് ബിസ്റ്റ് സെക്രട്ടറിയായ ഭരണസമിതിയെ പിരിച്ചുവിട്ട് ദക്ഷിണ കേരള മഹായിടവകയിൽ ടി.ടി പ്രവീൺ സെക്രട്ടറിയായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചത്. അന്നത്തെ മോഡറേറ്റർ ബിഷപ് ധർമ്മരാജ് സാലത്തിന്റെ നേതൃത്വത്തിലായിരുന്നു വിവാദ തീരുമാനം.

Belivers protest at LMS Church