ഉത്തരേന്ത്യയില്‍ നിന്ന് മത്സരിക്കാന്‍ വിസമ്മതിച്ച രാഹുലിന് മേല്‍ സമ്മര്‍ദ്ദം ശക്തം. അമേഠി, റായ്ബറേലി സ്ഥാനാര്‍ഥിത്വത്തില്‍ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അന്തിമ  തീരുമാനം അറിയിച്ചിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കോൺഗ്രസിന് ഒരു ഭയവും ഇല്ലെന്നും റായ്ബറേലിയിൽ എന്തുകൊണ്ടാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് എന്നും ജയറാം രമേശ് ചോദിച്ചു. 

 

അമേഠി, റായ്ബറേലി  നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയം മറ്റന്നാള്‍ അവസാനിക്കും. രാഹുൽ ഗാന്ധിക്കിന്ന്  പ്രചാരണ പരിപാടികൾ ഒന്നും ഇല്ലാതിരുന്നതിനാൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും എന്നായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതീക്ഷ. ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ അറിയാൻ നാളെ വൈകുന്നേരം വരെ കാത്തിരിക്കു എന്നാണ് നിലവിൽ കോൺഗ്രസ് വക്താവ് ജയറാം രമേശിന്‍റെ  പ്രതികരണം. 

 

അമേഠിയിലും റായ്ബറേലിയിലും ഇത്തവണ പാര്‍ട്ടി ജയിക്കുമെന്നാണ് ആഭ്യന്തര റിപ്പോര്‍ട്ട് . രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിച്ച് ഒരു മണ്ഡലം വിടേണ്ടിവരുമെന്നതിലാണ് രാഹുലിന് ആശങ്ക. അതിനാല്‍ രണ്ടാം മണ്ഡലം വേണ്ടെന്ന തീരുമാനത്തിലേക്ക് നീങ്ങുന്ന രാഹുലിന് മേല്‍ നേതാക്കഴും പ്രവര്‍ത്തകരും സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഒരു ഭയവും ഇല്ലെന്നും ജയറാം രമേശ് പറഞ്ഞു.

 

മുതിർന്ന നേതാവായ കെ എൽ ശർമ്മ അടക്കമുള്ളവർ അമേഠിയിലെ ഓഫീസിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തി.  കോൺഗ്രസ് സസ്പെൻസ് തുടരുന്നതിനാൽ ബി ജെ പിയും റായ്ബറേലിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

 

Pressure on Rahul Gandhi to contest from North India; Congress announce Amethi Raebareli candidates tomrrow